തിരുവനന്തപുരം: തിരുവമ്പാടി മണ്ഡലം ഉള്‍പ്പെടെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ഒരു സീറ്റിലും ഇനി ചര്‍ച്ച ഇല്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി.തിരുവനന്തപുരത്ത് നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷം മാധ്യമപ്രവകര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലിം ലീഗും കോണ്‍ഗ്രസും തമ്മില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ഇന്നു ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതുവരെ വിവിധ കക്ഷികളുമായി നടന്ന ചര്‍ച്ചകളുടെ വിലയിരുത്തല്‍ മാത്രമാണു നടന്നത്.
മറ്റു ഘടകകക്ഷികളുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷമേ ലീഗുമായി ഇനി ചര്‍ച്ച നടക്കൂ. എന്നാല്‍, സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന് മലയോര വികസന സമിതി സര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സീറ്റിന് അവകാശവാദം ഉന്നയിച്ച് കേരളാ കോണ്‍ഗ്രസും രംഗത്തും വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: