റായ്പൂര്‍ : ഛത്തീസ്ഗഢിലെ ദന്തവാഡ ജില്ലയില്‍ പാസഞ്ചര്‍ ട്രയിനിന്റെ പാളം തെറ്റി വന്‍ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 7.40ഓടെയാണ് സംഭവം. കിരണ്ടുലില് നിന്നും വിശാഖപട്ടണത്തിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ കമലൂരിനു സമീപത്തായി പാളം തെറ്റുകയായിരുന്നു.
സംഭവത്തില്‍ ആളപായമില്ല. അതേസമയം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ദന്തവാഡയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്നും വിട്ടയച്ചതായി അധികൃതര്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് നക്സല്‍ ഭീകര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോ എന്നതു സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് ദന്തവാഡ സൂപ്രണ്ടന്റ് ഓഫ് പോലീസ് കമലേചന് കശ്യപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: