തിരുവനന്തപുരം സംഭവം : ജില്ലയിലെങ്ങും പ്രതിഷേധ പ്രകടനങ്ങള്‍

Tuesday 15 March 2016 9:17 pm IST

തിരുവനന്തപുരം സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ നഗരത്തില്‍ നടന്ന പ്രകടനം

കണ്ണൂര്‍: ജനദ്രോഹം ലക്ഷ്യമിടുന്ന കാട്ടായിക്കോണം മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രകടനത്തിന് നേരെ സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിടുകയും ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ അടക്കമുള്ള നിരവധി പ്രവര്‍ത്തകരെ അക്രമിച്ച നടപടിയിലും പ്രതിഷേധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി. കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, ആലക്കോട്, ശ്രീകണ്ഠാപുരം തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനം നടന്നു. കണ്ണൂരില്‍ നടന്ന പ്രകടനത്തിന് എ.ഒ.രാമചന്ദ്രന്‍, കെ.രാധാകൃഷ്ണന്‍, ഭാഗ്യശീലന്‍ ചാലാട്, ടി.സി.മനോജ്, കെ.പ്രശോഭ്, ഡോ.വി.വി.ചന്ദ്രന്‍, കുട്ടികൃഷ്ണന്‍, സുശീല്‍, സുര്‍ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
തലശ്ശേരിയില്‍ നടന്ന പ്രകടനത്തിന് അഡ്വ.വി.രത്‌നാകരന്‍, എന്‍.ഹരിദാസ്, കെ.സുമേഷ്, കെ.എന്‍.മോഹനന്‍, പി.ബാബു, ഗോപിനാഥ്, ഒ.എം.സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പാനൂര്‍: തിരുവനന്തപുരം കാട്ടായികോണത്ത് ബിജെപി മുന്‍സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരനും സംഘപരിവാര്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ സിപിഎം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് പാനൂരില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ്, കര്‍ഷകമോര്‍ച്ച ജില്ലാപ്രസിഡണ്ട് വിപി.ബാലന്‍മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്‍, കെകെ.ചന്ദ്രന്‍, കെകെ.ധനഞ്ജയന്‍, രാജേഷ് കൊച്ചിയങ്ങാടി, പിടികെ.നാണു, എന്‍.രതി, കെപി.ജിതേഷ് തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിനു നേതൃത്വം നല്‍കി. സിപിഎം നടത്തുന്ന അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ തെളിവാണ് തിരുവനന്തപുരത്ത് നടന്ന സിപിഎം അക്രമം. ഇതു ജനാധിപത്യത്തിനു തന്നെ ഭീഷണിയാണ്. ബിജെപിയുടെ സമാരാധ്യനായ നേതാവ് വി.മുരളീധരനടക്കമുളളവരെ അക്രമിച്ച ഫാസിസ്റ്റ് സമീപനത്തില്‍ നിന്നും സിപിഎം പിന്മാറണമെന്നും ബിജെപി ജില്ലാപ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. പാനൂരില്‍ പ്രകടനത്തിനുശേഷം പ്രവര്‍ത്തകരെ അഭിസബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മട്ടന്നൂര്‍: തിരുവനന്തപുരം സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി മട്ടന്നൂരില്‍ പ്രതിഷേധ പ്രകടനം നടത്തി. സി.വി.വിജയന്‍ മാസ്റ്റര്‍, പി.രാജന്‍, പി.കെ.സുരേഷ് ബാബു, എം.വി.ശശിധരന്‍, എ.ഇ.സജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മയ്യില്‍: മയ്യില്‍ പഞ്ചായത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ബേബി സുനാഗര്‍, സോമശേഖരന്‍, എ.കെ.ഗോപാലന്‍, പുരുഷു മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.