ട്വന്റി-20: കിവീസിന് ബാറ്റിംഗ്

Tuesday 15 March 2016 8:47 pm IST

നാഗ്പുര്‍: ട്വന്റി-20 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തെരഞ്ഞെടുത്തു. പേസ് ബൗളര്‍മാരായ ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവരില്ലാതെയാണ് കിവീസ് കളത്തിലിറങ്ങുന്നത്. ഏഷ്യാ കപ്പ് ഫൈനലിലെ ടീമിനെ നിലനിര്‍ത്തിയാണ് ടീം ഇന്ത്യ മത്സരത്തിനിറങ്ങുന്നത്. ഹര്‍ഭജന്‍ സിംഗ്, പവന്‍ നേഗി, അജിങ്ക്യ രഹാനെ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് അന്തിമ ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. ഏഷ്യാ കപ്പിലും മുമ്പു നടന്ന ഓസ്‌ട്രേലിയന്‍ പര്യടനം, ശ്രീലങ്കയ്‌ക്കെതിരായ പരമ്പര എന്നിവയിലും ടീം കൈവരിച്ച മികച്ച വിജയങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. 2016ല്‍ ഇന്ത്യ കളിച്ച 11 മത്സരങ്ങളില്‍ പത്തിലും വിജയം നേടിയതിന്റെ മേല്‍ക്കൈയും ധോണിക്കും കൂട്ടര്‍ക്കും അവകാശപ്പെടാം. എന്നാല്‍, ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയുടെ പ്രകടനം ഒട്ടും മികച്ചതല്ല. ഇരുവരും മാറ്റുരച്ച നാലു മത്സരങ്ങളിലും വിജയം കിവീസിനൊപ്പം നിന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.