തുറവൂര്‍: കുടിവെള്ളപൈപ്പ് പൊട്ടി കവലയില്‍ ജലപ്രളയം. തൈക്കാട്ടുശേരി ഭാഗത്തു നിന്ന് കുടിവെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്റെ വാല്‍വ് ചേംബറിന് സമീപമാണ് പൊട്ടിയത്.
ഇന്നലെ പകല്‍ പന്ത്രണ്ടോടെയായിരുന്നു വാല്‍വ് ചേംബറില്‍ നിന്ന് വെള്ളം കുത്തിയൊഴുകിയത്. തൈക്കാട്ടുശേരി റോഡരികിലൂടെ അഞ്ഞൂറു മീറ്ററോളം കിഴക്കോട്ട് വെള്ളം ഒഴുകിപ്പരന്നു.മണിക്കുറുകള്‍ കഴിഞ്ഞാണ് വാട്ടര്‍ അതോറിറ്റി അധികൃതരെത്തി ചോര്‍ച്ച അടച്ചത്. പൈപ്പ് പൊട്ടി വെള്ളം കുത്തിയൊഴുകിയതോടെ വാല്‍വ് ചെബറിനു സമീപം വന്‍ഗര്‍ത്തമാണ് രൂപം കൊണ്ടത്.
ഇതേ സ്ഥലത്ത് നിരവധി തവണ പൈപ്പ് പൊട്ടി വെള്ളം ചോര്ന്നിടുണ്ട്. നിലവാരം കുറഞ്ഞ പൈപ്പുകളുപയോഗിച്ച് അശാസ്ത്രീയമായ രീതിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തന്നതാണ് തുടര്‍ച്ചയായി പൈപ്പു പൊട്ടുന്നതിനിടയാക്കുന്നതിന് കാരണമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: