റേഷന്‍ വ്യാപാരികള്‍ ഏപ്രില്‍ മുതല്‍ വിതരണം സ്തംഭിപ്പിക്കും

Tuesday 15 March 2016 8:52 pm IST

ഹരിപ്പാട്: ഏപ്രില്‍ മാസം മുതല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ അരി കാര്‍ഡുഡമകള്‍ക്ക് നല്‍കണമെങ്കില്‍ സൗജന്യമായി റേഷന്‍ വ്യാപാരികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ വിതരണം സ്തംഭിപ്പിക്കുമെന്ന് ആള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്‌സ് കാര്‍ത്തികപ്പള്ളി താലൂക്ക് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. വ്യാപാരികള്‍ക്ക് മിനിമം വേതനം അനുവദിക്കുക, വ്യാപാരികള്‍ക്ക് ലഭിക്കുവാനുള്ള കുടിശികത്തുക എത്രയും പെട്ടെന്ന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അസോസിയേഷന്‍ ഉന്നയിച്ചു. താലൂക്ക് പ്രസിഡന്റ് ആര്‍. സോമശേഖരന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം. അന്‍സാരി, അപ്പുക്കുട്ടന്‍, എന്‍. കുട്ടന്‍പിള്ള, എസ്. നസീര്‍, ഉദയബാബു, സത്യന്‍, അബ്ദുള്‍ സലാം, ശങ്കരപ്പിള്ള എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.