അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ഉപവാസം നടത്തി

Tuesday 15 March 2016 9:13 pm IST

പന്തളം: ശബരിമല ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കാന്‍ അഖില കേരള ജ്യോതിശാസ്ത്ര മണ്ഡലം ഉപവാസം നടത്തി .പന്തളം മണികണ്ഠനാല്‍ത്തറയിലാണ് ഉപവാസവും വിശദീകരണയോഗവും നടന്നത്. ഉപവാസത്തിനു മുന്നോടിയായി 6ന് ഗണപതിഹോമവും ആഴിപൂജയും നടന്നു. ശബരിമല തന്ത്രി കണ്ഠര് രാജീവര് ദീപപ്രൊജ്വലനം നടത്തി. ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന രക്ഷാധികാരി എന്‍ എസ് അയ്യര്‍ പതാക ഉയരത്തി.ജ്യോതിശാസ്ത്ര മണ്ഡലം മഹിളാ മെമ്പര്‍മാരുടെ ഉപവാസയജ്ഞവും വിശദികരണയോഗവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന പ്രസിഡന്റ് ഡോ കെ ബാലകൃഷ്ണവാര്യര്‍ അധ്യക്ഷത വഹിച്ചു.പന്തളം കൊട്ടാരംനിര്‍വാഹക സംഘം സെക്രട്ടറി രാജരാജവര്‍മ്മയും എന്‍.എസ്.എസ്.യൂണിയന്‍ പ്രസിഡന്റ് പന്തളം ശിവന്‍കുട്ടിയും മുഖ്യപ്രഭാഷണം നടത്തി. ഉപവാസ വിശദികരണയോഗത്തില്‍ ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്,അയ്യപ്പ സേവാ സമാജം സംസ്ഥാന രക്ഷാധികാരി വി പി മന്മഥന്‍നായര്‍,നഗരസഭാ അധ്യക്ഷ റ്റി കെ സതി,കൌണ്‍സിലര്‍ കെ ആര്‍ രവി,അയ്യപ്പ സേവാസമാജം ജില്ലാ സെക്രട്ടറി പി ചന്ദ്രശേഖരന്‍ പിള്ള,അയ്യപ്പസേവാ സംഘം പ്രസിഡന്റ് കെ നാരായണകുറുപ്പ്,വലിയകോയിക്കല്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അഭിലാഷ് രാജ്,ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ള,ജി ജയകുമാര്‍ തുടങ്ങി വിവിധ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംസാരിച്ചു. ജ്യോതിശാസ്ത്ര മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.രഘുനാഥപ്പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ ശ്രേയസ്സ് നമ്പൂതിരി,സംഘടനാ സെക്രട്ടറി ശ്രീകുമാര്‍ പെരുനാട് ജോയിന്റ് കണ്‍വീനര്‍ എസ്.നാരായണഅയ്യര്‍,തേജസ് എസ് നമ്പൂതിരി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.