ഇരിട്ടി: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കൊട്ടിയൂര്‍ സ്വദേശി തെക്കേപറമ്പില്‍ ഫ്രാന്‍സിസിന്റെയും അന്നക്കുട്ടിയുടെയും മകന് പ്രിന്‍സ് (24) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 4 മണിയോടെ ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയില്‍ പടിയൂര്‍ പൂവത്തിന് സമീപമായിരുന്നു അപകടം. പ്രിന്‍സ് സഞ്ചരിച്ച ബൈക്ക് സിമന്റ് കയറ്റി പോവുകയായിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സഹോദരങ്ങള്‍ : പ്രിന്‍സി, പ്രവീണ്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: