കടുത്തുരുത്തി: കുറുപ്പന്തറയിലെ റോഡുകളില്‍ കോഴിമാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. കുറുപ്പന്തറ കുറവിലങ്ങാട് ബസ് റൂട്ടില്‍ കാഞ്ഞിരത്താനം മുതല്‍ കാളവണ്ടി കവലവരെയുള്ള സ്ഥലങ്ങളിലാണ് കോഴിമാലിന്യം ചാക്കില്‍ കെട്ടി നിക്ഷേപിക്കുന്നത്. ഇതിന്റെ ദുര്‍ഗന്ധം മൂലം കാല്‍നടയാത്രക്കാരും സമീപവാസികള്‍ക്കും റോഡില്‍ക്കൂടി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അര്‍ദ്ധ രാത്രിയിലാണ് വാഹനങ്ങളില്‍ എത്തുന്ന സംഘം റോഡുകളില്‍ കോഴിമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. നിരന്തരമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: