കോട്ടയം: കേരള രാഷ്ട്രീയത്തില്‍ ഇക്കുറി ബിജെപി നവചരിതം സൃഷ്ടിക്കുമെന്ന് ബിജെപി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂര്‍ രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. നവചരിത്രത്തിന്റെ സൃഷ്ടാക്കളാകാന്‍ ബിജെപി പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ ആഫീസ് അങ്കണത്തില്‍ ആരംഭിച്ച ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു രാധാകൃഷ്ണന്. ജില്ലാ പ്രസിഡന്റ് എന്‍. ഹരിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്. മുരളീധരന്, മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ. നാരായണന് നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ജി. ലിജിന്‍ലാല്‍, ജില്ലാ ഭാരവാഹികളായ ടി.എ. ഹരികൃഷ്ണന്, എന്‍.കെ. ശശികുമാര്‍, രാജന് മേടയ്ക്കല്‍, സുമാവിജയന്‍, പി. സുനില്‍കുമാര്‍, എന്‍.പി. കൃഷ്ണകുമാര്‍, കെ.കെ. മണിലാല്‍, സംസ്ഥാന സമിതി അംഗങ്ങളായ പ്രഫ. ബി. വിജയകുമാര്‍, അഡ്വ. എസ്. ജയസൂര്യന്‍, ടി.എന്‍. ഹരികുമാര്‍, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.എം. നളിനാക്ഷന്, ബിഎംഎസ് നേതാവ് എന്‍.എം. രാധാകൃഷ്ണന്, ജില്ലാ തെരഞ്ഞെടുപ്പ് കമ്മറ്റി അംഗങ്ങളായ സി.എന്‍. സുഭാഷ്, കോര സി ജോര്‍ജ്ജ്, ഡോ. ഇ.കെ. വിജയകുമാര്‍, കുസുമാലയം ബാലകൃഷ്ണന്, അനില്‍ തോട്ടുപുറം, മിനി നന്ദകുമാര്‍, രവികുമ്മനം, ജയപ്രകാശ് വാകത്താനം, വത്സല ഹരിദാസ്, അജി.പി, എസ്. രതീഷ്, മുകേഷ് വി.പി, അഖില്‍ രവീന്ദ്രന്, റീബാവര്‍ക്കി, ബിനു ആര് വാര്യര്‍, പി.ജെ. ഹരികുമാര്‍, രാജേഷ് ചെറിയമഠം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: