പേട്ട: കരിക്കകം ചാമുണ്ഡീ ക്ഷേത്രത്തില്‍ പൊങ്കാല ഉത്സവത്തിന് തുടക്കമായി. ഇന്നലെ വൈകീട്ട് 5 ന് ഗുരുപൂജയോടുകൂടിയായിരുന്നു ക്ഷേത്ര ചടങ്ങുകള്‍ ആരംഭിച്ചത്. നൂറുകണക്കിന് ഭക്തരാണ് ഗുരുപൂജ ചടങ്ങിന് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനം ജസ്റ്റിസ് കെ.പി. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമാതാരം പാര്‍വതി നിര്‍വഹിച്ചു. എല്ലാവര്‍ഷവും നടത്തിവരുന്ന കരിക്കകത്തമ്മ പുരസ്കാരം നടന് സുരേഷ് ഗോപിക്ക് ഉപലോകായുക്ത ജസ്റ്റിസ് കെ.വി.ബാലചന്ദ്രന് സമ്മാനിച്ചു. എം.എ. വാഹിദ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മേയര്‍ വി.കെ. പ്രശാന്ത്, തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്, കൗണ്‍സിലര്‍ ഹിമ സിജി, ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സി. മനോഹരന് നായര്‍, സെക്രട്ടറി വി. അശോക്കുമാര്, വൈസ് പ്രസിഡന്റ് ശ്രീകണ്ഠന് നായര്‍, ചെയര്മാന് വിക്രമന് നായര്‍, ജോയിന്റ് സെക്രട്ടറി എസ്. ഗോപകുമാര്‍, ട്രഷറര്‍, എം. രാധാകൃഷ്ണന് നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: