സമുദായത്തെ അംഗീകരിക്കുന്നവര്‍ക്ക് പിന്തുണ: തണ്ടാന്‍ സര്‍വീസ് സൊസൈറ്റി

Tuesday 15 March 2016 10:31 pm IST

തിരുവനന്തപുരം: സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംവരണ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുക, വിവിധ ബോര്‍ഡുകളില്‍ അര്‍ഹമായ പ്രാതിനിധ്യം, മരംകയറ്റ തൊഴിലാളികളെ ഉള്‍പ്പെടുത്തി ക്ഷേമനിധി ബോര്‍ഡ്, അപകടമരണം സംഭവിക്കുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ, അംഗവൈകല്യം സംഭവിക്കുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ, അടിയന്തര ചികിത്‌സാ സഹായം ഒരു ലക്ഷം രൂപ, വിദ്യാഭ്യാസ സ്ഥാപനത്തിന് അനുമതിയും സ്ഥലവും എന്നിവയാണ് ആവശ്യങ്ങള്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ എ. ശ്രീനിവാസന്‍, ഭാരവാഹികളായ പുരവൂര്‍ രഘുനാഥന്‍, ശ്രീവരാഹം രാജേന്ദ്രന്‍, പി. അനുകുമാര്‍, ഒരുവാതില്‍ക്കോട്ട ശശി, തിരുവല്ലം വിജയന്‍, ശാര്‍ക്കര വിക്രമന്‍, ബാലചന്ദ്രന്‍, മുട്ടത്തറ വിജയകുമാര്‍, ആറ്റുകാല്‍ സാബു, അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.