തിരുവനന്തപുരം: കാട്ടായിക്കോണത്ത് സിപിഎം ആക്രമണത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന് ഉള്‍പ്പെടെ 26 പേരാണ് പരിക്കേറ്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയവര്‍. മിക്കവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്. വി. മുരളീധരന് (57), ചെമ്പഴന്തി ഉദയന്‍ (48), പോങ്ങുംമൂട് വിക്രമന്, പൗഡിക്കോണം സ്വദേശികളായ ശ്യാം (20), പ്രശാന്ത് (32), ശ്രീജിത്ത് (20), അരുണ്‍ (21), ഞാണ്ടൂര്‍ക്കോണം സ്വദേശികളായ ശിവപ്രസാദ് (28), സാജു (37), വിമല്‍ (40), മങ്ങാട്ടുകോണം സ്വദേശികളായ സതീശന് (45), അനീഷ് (21), ശ്രീകാര്യം സ്വദേശികളായ അര്ജുന് ഗോപാല്‍ (28), അഭിജിത്ത് (22), ഹരികുമാര്‍ (40), ചെറുവയ്ക്കല്‍ സ്വദേശികളായ രാജേഷ് (32), സൂരജ് (31), വട്ടവിള റെജി (38), കാട്ടായിക്കോണം രതീഷ് (36), കഴക്കൂട്ടം അനില്‍കുമാര്‍ (45), വെഞ്ചാവോട് വിനയന് (36), ഉള്ളൂര്‍ കൈലാസ് (20), അയിരൂപ്പാറ സ്നേഹജ് (28), പ്രശാന്ത് നഗര്‍ മോനിസ് (23) എന്നിവര്‍ക്കും എസ്എപി ക്യാമ്പിലെ പോലീസുകാരന് ഷിബു(29)വിനുമാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: