കളമശേരി: ഓടിക്കെകാണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മെട്രോ നിര്‍മ്മാണത്തിന്റെ ഇരുമ്പ് പൈപ്പ് വീണു ഓട്ടോറിക്ഷ തകര്‍ന്നു. ഇന്നലെ ഉച്ചക്ക് 12 മണിയോടെ കളമശേരി പത്തടി പാലത്തിനു സമീപമാണ് സംഭവം. ഏഴുമീറ്ററോളം നീളമുള്ള ഇരുമ്പ് പൈപ്പാണ് ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വിണത്. ഓട്ടോയില്‍ ഉണ്ടായിരുന്ന ഒരു യാത്രകാരനും ഡ്രൈവര്‍ക്കും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാക്കനാട് സ്വദേശി ബാബുവിന്റെതാണ് ഓട്ടോറിക്ഷ. മെട്രോ നിര്‍മ്മാണ കരാറുകാര്‍ സ്ഥലതെത്തി ഓട്ടോറിക്ഷയുടെ കേടുപാടുകള്‍ തീര്‍ത്ത് നല്‍കാമെന്ന് ഉറപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: