കോണ്‍ഗ്രസുകാരന്റെ കൊലപാതകം : നാല് സി‌പി‌എമ്മുകാര്‍ അറസ്റ്റില്‍

Wednesday 16 March 2016 10:06 am IST

കൊല്ലപ്പെട്ട സുനില്‍

ചേപ്പാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ യുവാവിനെ സിപി‌എം ഗുണ്ടകള്‍ വീട്ടില്‍ക്കയറി കൊലപ്പെടുത്തിയ കേസില്‍ രണ്ടു സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരടക്കം നാലു പേര്‍ അറസ്റ്റിലായി. ചേപ്പാട് പഞ്ചായത്ത് ഏവൂര്‍ വടക്ക് ഒന്‍പതാം വാര്‍ഡില്‍ സുനി ഭവനത്തില്‍ രാമചന്ദ്രന്റെ മകന്‍ സുനില്‍ കുമാര്‍ (സുനി-30) ആണ് വെട്ടേറ്റ് മരിച്ചത്.

സംസ്ഥാന ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. മുന്‍ സിപിഎം പഞ്ചായത്തംഗം പ്രകാശന്‍, സിപിഎം ബ്രാഞ്ച് സെക്രട്ടറിമാരായ അനീഷ്, ശരത്, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ സുനില്‍ എന്നിവരാണ് പിടിയിലായത്. ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

മാരകായുധങ്ങളുമായെത്തിയ സംഘം അമ്മയുടെയും ഭാര്യയുടെയും കണ്‍മുന്നില്‍ വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സുനില്‍‌കുമാറിനെ കൊലപ്പെടുത്തിയത്. കഴിഞ്ഞ 11ന് ഏവൂരില്‍ സുനി ഒരു യുവാവിനെ മര്‍ദ്ദിച്ചിരുന്നു ഇതിന്റെ പ്രതികാരമാകാം കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.