തൃശൂര്‍: വടക്കാഞ്ചേരിയില്‍ നടി കെപിഎസി ലളിതയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പോസ്റ്ററുകള്‍. മുകളിൽ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്നാണ് പോസ്റ്ററിൽ പറയുന്നത്. താരപ്പൊലിമയുള്ളവരല്ല, മണ്ണിന്റെ മണമുള്ളവര്‍ സ്ഥാനാര്‍ഥിയാകണമെന്നും പോസ്റ്ററില്‍ പറയുന്നു.
എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ഥിയായി തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയില്‍ നിന്നാണ് ലളിത ജനവിധി തേടുന്നത്. മന്ത്രി സി.എന്‍. ബാലകൃഷ്ണനാണ് നിലവില്‍ വടക്കാഞ്ചേരി എംഎല്‍എ.
തന്നെ സ്ഥാനാർഥിയായി പരിഗണിച്ചതിൽ സന്തോഷമുണ്ടെന്ന് കമ്യൂണിസ്റ്റ് സഹയാത്രികയായ ലളിത പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: