മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ എയര്‍ഇന്ത്യ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. നാഗ്പുരില്‍ നിന്നു മുംബൈയ്ക്കു പുറപ്പെട്ട എയര്‍ഇന്ത്യ 630 എന്ന വിമാനത്തിന്റെ ടയറാണു പൊട്ടിത്തെറിച്ചത്.
ചൊവ്വാഴ്ച രാത്രി 10.45 നായിരുന്നു സംഭവം. യാത്രക്കാരില്‍ ചിലര്‍ക്ക് സാരമായ പരിക്കേറ്റതായി എയര്‍ഇന്ത്യ അധികൃതര്‍ അറിയിച്ചു. യാത്രക്കാരില്‍ അധികം പേരും പരുക്കേല്‍ക്കാതെ രക്ഷപെട്ടതായും എയര്‍ ഇന്ത്യ അറിയിച്ചു.
160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: