പെഷവാർ: പാക്കിസ്ഥാനിലെ പെഷവാറിലുണ്ടായ ബോംബ് സ്ഫോടനത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ച് പേര്‍ക്ക് പരിക്കേറ്റു. സർക്കാർ ഉദ്യോഗസ്ഥരുമായി മര്‍ദാന്‍ നഗരത്തില്‍ നിന്ന് പെഷവാറിലേക്കു പോകുകയായിരുന്ന ബസിനെ ലക്ഷ്യമിട്ടാണ് സ്ഫോടനം നടന്നത്.
ബസ് പെഷവാറിലെ സുനഹ്രി മസ്ജിദ് അടുത്തെത്തിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബസിനുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രദേശം പോലീസ് വളഞ്ഞിട്ടുണ്ടെന്നും പരിക്കേറ്റവരെ ലേഡി റീഡിങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും എസ്.പി മുഹമ്മദ് ഖാസിഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: