കൊല്ലം: തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകളും ഫഌക്സുകളും ആന്റി ഡീഫെയ്സ്മെന്റ് സ്ക്വാഡ് നീക്കം ചെയ്തു തുടങ്ങി.
ബോര്‍ഡുകള്‍ നീക്കം ചെയ്യാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുവദിച്ച സമയപരിധി കഴിഞ്ഞതിനാല്‍ മാതൃകാ പെരുമാറ്റചട്ടം നിരീക്ഷണ സ്ക്വാഡാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തു തുടങ്ങിയത്. കൊല്ലം നഗരത്തില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ തഹസീല്‍ദാര്‍ ഇ.എല്‍.സജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നീക്കം ചെയ്തത്.
കളക്ട്രേറ്റിന് സമീപം സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍ മേല്‍നോട്ടം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: