മില്‍മ കാലിത്തീറ്റവില അടിക്കടി വര്‍ദ്ധിക്കുന്നു

Wednesday 16 March 2016 11:10 am IST

ശാസ്താംകോട്ട: ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കി മില്‍മ കാലീതീറ്റയുടെ വില വര്‍ദ്ധിപ്പിക്കുന്നു. വേനലില്‍ പാല്‍ ഉദ്പാദനം കുറഞ്ഞതും തീറ്റ ചെലവ് വര്‍ദ്ധിച്ചതും കാരണം നേരത്തെ തന്നെ കര്‍ഷകര്‍ ബുദ്ധിമുട്ടിലാണ്. ഏറ്റവും ഒടുവില്‍ മില്‍മ കാലിതീറ്റക്ക് 30 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 50 കിലോ അടങ്ങുന്ന ഒരു ചാക്ക് കാലീത്തീറ്റക്ക് മൂന്ന് മാസം മുമ്പ് വരെ 930 രൂപയായിരുന്നു വില. പീന്നീട് ഇത് 960 ഉം ഇപ്പോള്‍ 990 രൂപയായിട്ടുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കാലി തീറ്റ വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് കൂടി കൂട്ടുമ്പോള്‍ ഒരു കിലോ കാലിത്തീറ്റക്ക് 20 രൂപയില്‍ കൂടുതലാകും. രണ്ട് കിലോ കാലിത്തീറ്റയെങ്കിലും പശുവിന് നല്‍കിയാല്‍ മാത്രമെ ഒരുലിറ്റര്‍ പാല്‍ ലഭിക്കുവെന്ന് ക്ഷീരകര്‍ഷകര്‍ പറയുന്നു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കേരളാ ഫീഡ്‌സിന് നിലവില്‍ 950 രൂപയാണ് വിലയെങ്കിലും മില്‍മ കാലിതീറ്റ വില വര്‍ദ്ധിപ്പച്ച സാഹചര്യത്തില്‍ ഇവരും വില വര്‍ദ്ധിപ്പിക്കും. കൂടാതെ സ്വകാര്യ കാലിതീറ്റ നിര്‍മ്മാതാക്കളും വരുംദിവസങ്ങളില്‍ വിലവര്‍ദ്ധിപ്പിച്ചാല്‍ ക്ഷീരകര്‍ഷകരെ അത് കാര്യമായി ബാധിക്കും. ചോളം, തവിട് തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതാണ് കാലിതീറ്റക്ക് വില കൂട്ടാന്‍ കാരണമെന്നാണ് മില്‍മയുടെ വാദം. എന്നാല്‍ ക്ഷീരകര്‍ഷകരെ സഹായിക്കേണ്ട മില്‍മ തന്നെ ഇത്തരം രീതിയില്‍ മുന്നോട്ട് പോകുന്നതിനെതിരെ കര്‍ഷകര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.