ഗുണ്ടാസംഘം അഴിഞ്ഞാടി സ്ത്രീകളെ വീടുകയറി ആക്രമിച്ചു; ഓട്ടോറിക്ഷ തകര്‍ത്തു

Wednesday 16 March 2016 8:06 pm IST

പുന്നപ്ര: അറവുകാട് ഗുണ്ടാസംഘം അഴിഞ്ഞാടി. വൃദ്ധയെയും മക്കളെയും ആക്രമിച്ച സംഘം ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു. അക്രമത്തില്‍ പരിക്കേറ്റ പുന്നപ്ര തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡില്‍ പടിഞ്ഞാറേ തയ്യില്‍ ബാബു, ബാബുവിന്റെ മാതാവ് രാജമ്മ (85), ബാബുവിന്റെ ഭാര്യ ഓമന എന്നിവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവശിപ്പിച്ചു. അക്രമത്തിനുശേഷം പ്രതികള്‍ ബാബുവിന്റെ ഓട്ടോറിക്ഷയും അടിച്ചുതകര്‍ത്തു. രാജമ്മയുടെ കൈ പ്രതികള്‍ തല്ലിയൊടിച്ചു. തുടര്‍ന്ന് പ്രതികളായ ഗുരുപാദം ജങ്ഷനില്‍ തക്കുടു, അറവുകാട് കോളനിയില്‍ മണിക്കുട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബാബുവിന്റെ ഭാര്യ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം രാത്രി അറവുകാട് ക്ഷേത്രോത്സവത്തിനിടെ പ്രതികള്‍ മറ്റുള്ളവരെ ഉപദ്രവിക്കുന്നതു കണ്ട് ബാബു ചോദ്യം ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് ഉത്സവം കണ്ട് വീട്ടിലെത്തിയ ബാബുവിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് പ്രതികള്‍ ഉപദ്രവിക്കുകയും ഓട്ടോ തല്ലിത്തകര്‍ക്കുകയും ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.