കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണം

Wednesday 16 March 2016 8:35 pm IST

  കല്‍പ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെയോ സന്നദ്ധ സംഘടനകളുടെയോ ഇതര സംഘടനകളുടെയോ ആഭിമുഖ്യത്തില്‍ ഭാഗികമായോ പൂര്‍ണ്ണമായോ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികളെ പാര്‍പ്പിക്കുന്ന ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ജൂലൈ 14നകം ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്നുണ്ടോ ഇല്ലയോ എന്നത് രജിസ്‌ട്രേഷന് ബാധകമല്ല. 2015ലെ ബാലനീതി നിയമപ്രകാരമാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. എല്ലാ അനാഥാലയങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്. നിലവില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന അനാഥാലയങ്ങളും രജിസ്റ്റര്‍ ചെയ്യണം. ഇല്ലെങ്കില്‍ ഒരു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാവുന്നതാണ്. രജിസ്‌ട്രേഷന് അപേക്ഷിക്കാന്‍ താമസിക്കുന്ന ഓരോ മുപ്പത് ദിവസവും പ്രത്യേക കുറ്റമായി പരിഗണിക്കും. സ്ഥാപനമേധാവികള്‍ 2015ലെ ജുവനൈല്‍ ജസ്റ്റിസ് (കെയര്‍ & പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍) ചട്ടങ്ങളിലെ ചട്ടം 86 പ്രകാരം ഫോം നമ്പര്‍ എക്‌സ്എല്‍-ല്‍ തയ്യാറാക്കിയ അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം മീനങ്ങാടിയിലെ ജവഹര്‍ ബാലവികാസ് ഭവനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ ഓഫീസില്‍ സമര്‍പ്പിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.