കമ്പംമെട്ട്: ചേറ്റുകുഴിക്ക് സമീപം പ്രവര്‍ത്തിച്ച് വന്ന അനധികൃത പാറമട പോലീസ് പൂട്ടിച്ചു. ചേറ്റുകുഴി ചാലക്കുടിമേടില് സര്‍ക്കാര്‍ തരിശ് ഭൂമിയിലാണ് പാറമട പ്രവര്ത്തിച്ചിി
രുന്നത്. സംഭവത്തില്‍ ചേറ്റുകുഴി സ്വദേശി സാബു എബ്രഹാമിനെ പ്രതി ചേര്‍ത്ത് കമ്പംമെട്ട് പോലീസ് കേസെടുത്തു. പോലീസിനെ കണ്ട് പാറമടയിലെ തൊഴിലാളികള്‍ ഓടി രക്ഷപെടുകയായിരുന്നു. ദീര്‍ഘകാലമായി പൂട്ടികിടന്ന പാറമട അടുത്തിടെയാണ് സാബുവും സംഘവും അനധികൃതമായി നടത്തിവന്നിരുന്നത്. ഇവിടെ നിന്നും പാറമടപൊട്ടിക്കാന് ഉപയോഗിക്കുന്ന പശ, തിരി, കമ്പി എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. അനധികൃതമായി സ്ഫോടകവസ്തു കൈവശം വച്ചതിന് ഉള്‍പ്പെടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓടി രക്ഷപെട്ട സാബുവിനെ പോലീസ് അന്വേഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: