ആയുധശേഖരം കണ്ടെത്തിയ കേസില്‍ സമഗ്രമായ അന്വേഷണം വേണം: ആര്‍എസ്എസ്

Wednesday 16 March 2016 9:24 pm IST

കണ്ണൂര്‍: മാലൂര്‍ തോലമ്പ്രയില്‍ നിന്ന് റൈഫിള്‍ ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ കണ്ടെടുത്ത കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിപിഎമ്മിന്റെ സ്ഥിരം ക്രിമിനല്‍ സംഘത്തില്‍പ്പെട്ടവരാണ് പോലീസ് പിടിയിലായവര്‍. ഇതില്‍ ഒരാള്‍ സ്ഥിരമായി ആയുധം നിര്‍മ്മിക്കുന്നയാളാണ്. നേരത്തെയും ക്രിമിനല്‍ സംഘങ്ങള്‍ക്ക് ആയുധം നിര്‍മ്മിച്ച് നല്‍കിയ കേസില്‍ പ്രതിയായവരും സംഘത്തിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ സിപിഎം വ്യാപകമായി ആയുധ ശേഖരണം നടത്തിയിട്ടുണ്ട്. ശക്തമായ പരിശോധന നടത്തി ആയുധശേഖരങ്ങള്‍ കണ്ടെത്താന്‍ ആവശ്യമായ നടപടികള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാവണം. നേരത്തെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പാണ് കൂത്തുപറമ്പ് പഴയ നിരത്ത് നിന്നും വന്‍ ആയുധശേഖരം പിടികൂടിയത്. ദേശാഭിമാനിയുടെ അസോസിയേറ്റ് എഡിറ്റര്‍ പി.എം.മനോജിന്റെ സഹോദരന്‍ കൂത്തുപറമ്പ് സ്വദേശി മനോരാജാണ് ഇതുമായി ബന്ധപ്പെട്ട് അന്ന് അറസ്റ്റിലായത്. തോലമ്പ്രയില്‍ ആയുധം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഉന്നതല അന്വേഷണം നടത്തണമെന്നും പ്രമോദ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.