ആചാരസ്ഥാനികരുടെ ധനസഹായം

Wednesday 16 March 2016 9:27 pm IST

കണ്ണൂര്‍: ഉത്തരമലബാറിലെ നിലവില്‍ വേതനം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാര സ്ഥാനികര്‍ക്കും, കോലധാരികള്‍ക്കും 2015 ആഗസ്ത് മുതല്‍ 2016 ജനുവരി വരെയുളള പ്രതിമാസ ധനസഹായം വിതരണം ചെയ്യുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നീലേശ്വരത്തുളള ഓഫീസില്‍ നിന്നും 28, ഏപ്രില്‍ 6 തീയ്യതികളില്‍, തളിപ്പറമ്പ് താലൂക്ക് 29, ഏപ്രില്‍ 7, ഹോസ്ദുര്‍ഗ്ഗ്, വെളളരിക്കുണ്ട് താലൂക്ക് 30, ഏപ്രില്‍ 8 തീയ്യതികളില്‍, കാസര്‍കോട്, മഞ്ചേശ്വരം താലൂക്ക് എന്നിങ്ങനെ വിതരണം ചെയ്യും. ദേവസ്വം ബോര്‍ഡ് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ്, ക്ഷേത്ര ഭരണാധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ധനസഹായം കൈപ്പറ്റേണ്ടതാണെന്ന് കാസര്‍കോട് അസി.കമ്മീഷണര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.