സുന്ദരേശ്വരക്ഷേത്ര മഹോത്സവം നാളെ തുടങ്ങും

Wednesday 16 March 2016 9:29 pm IST

കണ്ണൂര്‍: കണ്ണൂര്‍ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്ര മഹോത്സവം നാളെ ആരംഭിക്കും. വൈകിട്ട് 6.11നുള്ള മുഹൂര്‍ത്തത്തില്‍ കൊടിയേറ്റം നടക്കുന്നതോടെയാണ് ഉത്സവാഘോഷം ആരംഭിക്കുക. കൊടിയേറ്റ കര്‍മ്മത്തിന് ബി.എന്‍.തങ്കപ്പന്‍ തന്ത്രി പറവൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവാഘോഷചടങ്ങില്‍ രാവിലെ 8.30നും വൈകിട്ട് 5 മുതല്‍ 7 വരെയും ശീവേലി എഴുന്നള്ളത്തും 7.30 മുതല്‍ 8.30 വരെ ആദ്ധ്യാത്മിക പ്രഭാഷണവും രാത്രി 11.30 മുതല്‍ 2 മണിവരെ ഉത്സവവും നടക്കും. ഒന്നാംദിനം കൊടിയേറ്റിന് ശേഷം ക്ഷേത്ര മഹിളാ സംഘത്തിന്റെ ഭജനയും അരങ്ങേറും രാത്രി 8.30ന് കരിമരുന്ന് പ്രയോഗവും 9ന് കലാസന്ധ്യയും നടക്കും. കലാസന്ധ്യയില്‍ ബ്രേക്കില്ലാ മെഗാഷോ, സംഗീത ഹാസ്യ നൃത്ത വിസ്മയം. എന്നിവയും നടക്കും. രണ്ടാം ദിനം 19ന് രാത്രി 8.30 മുതല്‍ പ്രമോദ് അരയില്‍ നിര്‍മ്മാണ സാക്ഷാത്കാരം നിര്‍വ്വഹിച്ച നാടന്‍ കലാമേളയും, ഗോത്രപ്പെരുമയും ഉണ്ടാകും. മൂന്നാംദിവസമായ 20ന് വൈകിട്ട് 5ന് സമൂഹ ദീപാര്‍ച്ചന, രാത്രി 8 ന് കരിമരുന്ന് പ്രയോഗം, 9ന് സംഗീതനിശ എന്നിവയും അരങ്ങേറും സിനിമാ പിന്നണിഗായിക അകില ആനന്ദും കൈരളി സ്വരലയ യേശുദാസ് അവാര്‍ഡ് വിന്നര്‍ കെ.കെ.നിഷാദും പങ്കെടുക്കും. നാലാം ദിനമായ 21ന് ഉച്ചക്ക് 12 മുതല്‍ പ്രസാദ സദ്യ ഉണ്ടായിരിക്കും, രാത്രി 8ന് ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം സുദര്‍ശന്‍, ദുര്‍ഗ്ഗ വിശ്വനാഥ് എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും നടക്കും. അഞ്ചാം ദിനമായ 22ന് രാത്രി 8 മുതല്‍ ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ശ്രീനാഥ് നയിക്കുന്ന ഗാനമേളയും തുടര്‍ന്ന് ഏഷ്യാനെറ്റ് കോമഡി എക്‌സപ്രസ്സ് ടിം കളേര്‍സ് ഇവതരിപ്പിക്കുന്ന കോമഡി ഷോയും നടക്കും. 23ന് രാത്രി 9ന് കോഴിക്കോട് കാദംബരി കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്തസംഗീത നാടകം 'ഭാരത സഹോദരി' ഉണ്ടാകും. ഏഴാംദിനം രാത്രി രാത്രി 8ന് തലശേരി ചോയ്‌സ് അവതരിപ്പിക്കുന്ന ഗാനമേള, തുടര്‍ന്ന് ആഘോഷവരവ്, കരിമരുന്ന് പ്രയോഗം തുടങ്ങിയവ നടക്കും. രാത്രി 1 മുതല്‍ 4 വരെ മഹോത്സവും പള്ളിവേട്ടയും നടക്കും. എട്ടാം ദിനമായ 25ന് വൈകിട്ട് 4ന് ആറാട്ട് എഴുന്നള്ളിപ്പ് ഉണ്ടാകും. രാത്രി 7ന് നൃത്തസന്ധ്യയും അരങ്ങേറും. തുടര്‍ന്ന് സംഗീത കലാക്ഷേത്രം വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങളും അരങ്ങേറ്റവും നടക്കും. 26ന് ഉച്ച 12 മുതല്‍ 2മണി വരെ അന്നപ്രസാദവും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.