കണ്ണൂര്‍: പള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പന്നേന്‍പാറ-മഞ്ചപ്പാലം റോഡ് നിര്‍മ്മാണം തികച്ചും അശാസ്ത്രീയമായ രീതിയിലാണെന്ന് ബിജെപി പള്ളിക്കുന്ന് മേഖലാ കമ്മറ്റി കുറ്റപ്പെടുത്തി. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും യോഗം മുന്നറിയിപ്പുനല്‍കി. മഴക്കാലത്ത് ശക്തമായ നീരൊഴുക്കുള്ളതും ചതുപ്പ് പ്രദേശം ഉള്‍പ്പെടുന്നതുമായ റോഡില്‍ ആവശ്യമായ ഡ്രെയ്നേജ് നിര്‍മ്മാണം ഉള്‍പ്പെടുത്താതെ റോഡ് നിര്‍മ്മിക്കുന്നതുകൊണ്ട് കാലവര്‍ഷത്തോടെ തകരാന്‍ പോകുന്ന റോഡാണ് ജനങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. നിരവധി തവണ ഗ്രാമസഭകള്‍ മുഖേനയും മറ്റും ഇക്കാര്യം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നിരുത്തരവാദപരമായ സമീപനം കാഴ്ചവെക്കുന്ന ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ജനങ്ങളെ അണിനിരത്തി പ്രക്ഷോഭം ആരംഭിക്കുമെന്ന് ബിജെപി പള്ളിക്കുന്ന് സോണല്‍ കമ്മറ്റി മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ കല്ലട ബാലകൃഷ്ണന് അധ്യക്ഷനായിരുന്നു. അഴീക്കോട് മണ്ഡലം പ്രസിഡണ്ട് പി.വിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.എം.സന്തോഷ് കുമാര്‍ സ്വാഗതവും അജീഷ് പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: