കണ്ണൂര്‍: പ്രസ്ക്ലബ് റോഡിലെ മരങ്ങള്‍ മുറിച്ചുതള്ളാനുള്ള കോര്‍പ്പറേഷന്റെ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗ്രീന്സ്ഗയുടെ നേതൃത്വത്തില്‍ പ്രതിഷേധ കവിയരങ്ങ് നടത്തി. നഗരത്തിലെ തണല്‍ മരങ്ങള്‍ വികസനത്തിന്റെ പേരില്‍ മുറിച്ച് തള്ളുന്നത് ന്യായീകരിക്കാനാവില്ലെന്നും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു. ജില്ലാ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം ഉപവാസവും നടത്തിയിരുന്നു. റോഡ് വികസനത്തിന്റെ പേരില്‍ മൃഗാശുപത്രി പരിസരത്തെ മരങ്ങള്‍ കൂട്ടമായി മുറിച്ചുതള്ളുന്നതിനെതിരെയും സമരം നടത്തിയിരുന്നെന്നും എന്നാല്‍ സമരത്തെ അവഗണിച്ച് അധികൃതര്‍ തണല്‍ മരങ്ങള്‍ മുറിക്കുകയായിരുന്നുവെന്നും ഗ്രീന്സ്ഗ പ്രവര്‍ത്തകര്‍ പറഞ്ഞു. മരങ്ങള്‍ മുറിച്ചുമാറ്റിയതിനാല്‍ കൊടിയ വേനലില്‍ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും തണല്‍ മരങ്ങളെ സംരക്ഷിക്കാന്‍ ഒപ്പുശേഖരണം നടത്തിയിട്ടുണ്ടെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. കവിയരങ്ങ് രാജേഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. കലാകൂട്ടം രാജു, ഉണ്ണികൃഷ്ണന് നമ്പൂതിരി, ദേവദാസ് തളാപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: