കോട്ടയം: പ്രശസ്ത പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ രവിവര്‍മ്മ തമ്പുരാന്റെ പുതിയ നോവല്‍ ശയ്യാനുകമ്പ പ്രകാശനം ചെയ്തു. പ്രസ്ക്ലബ് ഹാളില്‍ നടന്ന ചടങ്ങ് മാധ്യമ പ്രവര്ത്തകന് ജോസ് പനച്ചിപ്പുറം ഉദ്ഘാടനം ചെയ്തു. സമകാലിക കേരളത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന രചനയാണിതെന്ന് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച നോവലിസ്റ്റ് ബെന്യാമിന് അഭിപ്രായപ്പെട്ടു. മധ്യവയസ്കര്‍ ജീവിതത്തില്‍ നേരിടുന്ന പ്രതിസന്ധികളെ കഥാകൃത്ത് നോവലില്‍ വരച്ചുകാട്ടുന്നു. കേരളത്തെ അടുത്തുകാണുന്ന കൃതിയാണിത്. മധ്യവര്‍ഗ്ഗ കാപട്യത്തെ പൊളിച്ചെഴുതുന്ന നോവലില്‍ തദ്ദേശീയമായ മാനസികാവസ്ഥകളും പ്രതിഫലിക്കപ്പെടുന്നു. വരും ദിവസങ്ങളില്‍ സാഹിത്യരംഗത്ത് ചര്‍ച്ചചെയ്യപ്പെടുന്നത് ഈ പുസ്തകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രവിവര്‍മ്മ തമ്പുരാന്, കോട്ടയം പ്രസ്ക്ലബ് പ്രസിഡന്റ് എസ്. മനോജ്, സെക്രട്ടറി ഷാലു മാത്യു, പത്തനംത്തിട്ട പ്രസ്ക്ലബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, കഥാകൃത്ത് അരുണ്‍ ആഷ, ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: