കോട്ടയം: തിരുവനന്തപുരത്ത് കാട്ടായിക്കോണത്ത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ഏറ്റുമാനൂര്‍ മണ്ഡലം കമ്മിറ്റി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. യുവമോര്‍ച്ച ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ശ്രീനിവാസന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍ പ്രകടനം ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് എന്‍.വി.ബൈജു, മനോജ് നീണ്ടൂര്‍, വി.ആര്.രാജന്, ഗിരീഷ് പേരൂര്‍, വിഷ്ണു പ്രസാദ്, ഗോപാലകൃഷ്ണ്, സനീഷ് സോമന്, രതീഷ് മാന്നാനം, കൗണ്‍സിലര്‍മാരായ അനീഷ്.വി.നാഥ്, ഗണേഷ് ഏറ്റുമാനൂര്‍, രാജീവ് പേരൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
അകലകുന്നം: കാട്ടായിക്കോണത്ത് ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബിജെപി അകലകുന്നം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണികൃഷ്ണന് മറ്റക്കര, ഗോപാലകൃഷ്ണന് തുണ്ടത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. നിരവധി പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: