കോട്ടയം: കേരള ഹോമിയോ ശാസ്ത്രവേദിയുടെ നേതൃത്വത്തിലുള്ള ഡോ. സാമുവല്‍ ഹനിമാന്‍ ദേശീയ അവാര്‍ഡിന് കോന്ദ്ര ആയുഷ് വകുപ്പ് സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ ഹോമിയോപ്പതിക് അസി. ഡയറക്ടര്‍ ഡോ. കെ.ആര്. ജനാര്ദ്ദനന് നായര്‍ അര്‍ഹനായതായി ശാസ്ത്രവേദി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്തി പത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് 17ന് കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വിതരണം ചെയ്യും. ഹോമിയോപ്പതക് രംഗത്ത് നല്‍കിയിട്ടുള്ള സമഗ്ര സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്. സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഹോമിയോപ്പതിക് അംഗങ്ങളായ ഡോ. എസ്. മണിലാല്‍, ഡോ. കെ.സി. പ്രശോഭാകുമാര്, ഡോ. എസ്.ജി. ബിജി, ഡോ. മിനി ജോബി, ഡോ. എന്‍. ജേക്കബ്ബ് മാത്യു, എന്നിവര്‍ അടങ്ങുന്ന ജഡ്ജിംഗ് കമ്മറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ ഡോ. ടി.എന്‍ പരമേശ്വരക്കുറുപ്പ്, ഡോ. ബിനോയി വല്ലഭശ്ശേരി, ഡോ. മിനി ജേക്കബ്ബ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: