ഹൈന്ദവ കുടുംബജീവിതം ലോകത്തിന്‌ മാതൃക : ശശികലടീച്ചര്‍

Wednesday 18 January 2012 10:52 pm IST

ആലുവ: ഹൈന്ദവകുടുംബജീവിതം ലോകത്തിന്‌ മാതൃകയാണെന്ന്‌ ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലടീച്ചര്‍ അഭിപ്രായപ്പെട്ടു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ആലുവ കേശവസ്മൃതിയില്‍ നടന്ന കുടുംബസംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അമ്മമാരുടെ ഇച്ഛാശക്തിയിലാണ്‌ ഹൈന്ദവ ജനത വളര്‍ന്നുവന്നത്‌. ഏതുസാഹചര്യത്തെയും നേരിടാന്‍ ഹൈന്ദവ സമൂഹത്തിനു കഴിയും. ഹൈന്ദവധര്‍മം നശിക്കാത്തതാണ്‌. നാം ആരാണെന്നും എന്താണ്‌ ആചരിക്കേണ്ടതെന്നും മനസ്സിലാക്കാന്‍ നമുക്ക്‌ കഴിയണം. നമ്മുടെ പുരാണ ഇതിഹാസങ്ങള്‍ വായിച്ചുതള്ളുവാനുള്ളതല്ല. ഇവ ജീവിതത്തില്‍ പകര്‍ത്തുവാനുള്ളതാണെന്ന്‌ അവര്‍ പറഞ്ഞു. ബാല സംസ്കാരകേന്ദ്രം ചെയര്‍മാന്‍ എം.എ.കൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍ ഗോകുലസന്ദേശം നല്‍കി. പി.കെ.വിജയരാഘവന്‍ സ്വാഗതവും പി.വി.അശോകന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‌ ഗോകുലാംഗങ്ങളുടെ കലാപരിപാടികള്‍ ഉണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.