ന്യൂദല്‍ഹി: താന്‍ ഭാരത് മാതാ കീ ജയ് വിളിക്കില്ലെന്നു പറഞ്ഞ മുസ്ലിം മജ്ലിസ് നേതാവ് അസാസുദ്ദീന്‍ ഒവൈസിക്ക് എതിരെ പ്രമുഖ ചലച്ചിത്രഗാനരചയിതാവും രാജ്യസഭാ എംപിയുമായ ജാവേദ് അക്തര്‍. അങ്ങനെ ചൊല്ലണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല എന്നാണ് ഹൈദരാബാദില്‍ നിന്നുള്ള മൊഹല്ല് നേതാവ് പറയുന്നത്.
അങ്ങനെയെങ്കില്‍ ഷെര്‍വാണി ധരിക്കണമെന്ന് ഭരണഘടന പറയുന്നുണ്ടോ? ലോക്സഭാ എംപികൂടിയായ ഒവൈസിയെ പരിഹസിച്ച് ജാവേദ് അക്തര്‍ ചോദിച്ചു. സ്ഥിരം ഷെര്‍വാണി ധരിക്കുന്നയാളാണ് ഒവൈസി.
ഭാരത് മാതാ കീ ജയ് എന്ന് രാജ്യസഭയില്‍ പലകുറി ചൊല്ലിയ അക്തര്‍ ഒവൈസിയുടെ നിലപാടിനെ വിമര്‍ശിക്കുകയും ചെയ്തു. ചില മുസഌങ്ങളുടെ രണ്ട് സ്ഥാനുകളാണ് കബറിസ്ഥാനും പാക്കിസ്ഥാനും. അദ്ദേഹം പരിഹാസത്തോടെ പറഞ്ഞു. ഭാരതം മതത്തിന്റെ പേരില്‍ ജനങ്ങളെ തൂക്കിക്കൊല്ലുന്ന രാജ്യമാകണോ അതോ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന സിനിമ നിര്‍മ്മിക്കാന്‍ കഴിയുന്ന രാജ്യമാകണോ..അദ്ദേഹം ചോദിച്ചു.
മതേതരമെന്നാല്‍ ഏതെങ്കിലും ഒരു സമുദായത്തെ സംരക്ഷിക്കുന്നതല്ല. മതേതരത്വമില്ലാതെ ജനാധിപത്യമില്ല. അതാണ് നമ്മുടെ ഏറ്റവും വലിയ നേട്ടം. അക്തറിന്റെ വിടവാങ്ങല്‍ പ്രസംഗമായിരുന്നു അത്. അക്തര്‍ അടക്കം 17 അംഗങ്ങളുടെ കാലാവധി കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു.
ഭാരത് മാതാ കീ ജയ് ദേശീയതയുടെ നിര്‍വ്വചനം: അനുപം ഖേര്‍
ന്യൂദല്‍ഹി: ഭാരത് മാതാ കീ ജയ് എന്ന താണ് ദേശീയതയുടെ നിര്‍വചനമെന്ന് പ്രമുഖ ബോളിവുഡ് താരം അനുപം ഖേര്‍. ഭാരത്വാസികള്ക്ക് ഭാരത് മാതാ കീ ജയ് ആണ് ദേശീയതയുടെ നിര്‍വചനം. ഒവൈസിക്ക് മറുപടിയായി അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: