തിരുവനന്തപുരം: എയ്ഡഡ് കോളേജുകളിലെ അനധ്യാപക ജീവനക്കാരുടെ സ്റ്റാഫ് പാറ്റേണ്‍ പുതുക്കി നിശ്ചയിച്ചതിലെ ഗുരുതരമായ വീഴ്ചകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉപരോധിച്ചു. സ്വകാര്യ കോളേജുകളുടെ നിലനില്‍പ്പിന് ഭീഷണിയായ പുതിയ ഉത്തരവ് പിന്‍വലിച്ച് തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് ആവശ്യപ്പെട്ടു.
വര്‍ഷങ്ങളായി ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നിര്‍ത്തലാക്കുകയും നിലവില്‍ ഉണ്ടായിരുന്നവ വെട്ടിക്കുറയ്ക്കുകയും ചെയ്ത നടപടി ജനദ്രോഹപരവും ജീവനക്കാരോടുള്ള വെല്ലുവിളിയുമാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന പ്രസിഡന്റ് പി. സുനില്‍കുമാര്‍ പറഞ്ഞു. എ.ജി. ഒലീന, ജോസ് മാത്യു, ജേക്കബ് സി. നൈനാന്, കെ.ജി. പ്രസന്നന്, എസ്. വാരിജാക്ഷന്‍, ജി.എന്‍. രാംപ്രകാശ് എന്നിവര്‍ സംസാരിച്ചു. പ്രക്ഷോഭ പരിപാടികള്‍ക്ക് ശ്രീകുമാര്‍ കൊട്ടാരത്തില്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: