കളമശേരി: സംഘര്‍ഷത്തിനൊടുവില്‍ കുസാറ്റ് കലോത്സവത്തിന് തിരിതെളിഞ്ഞു. ക്യാമ്പസില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്നാണ് കലോത്സവ നടത്തിപ്പിന് സര്‍വ്വകലാശാല വി.സി. അനുമതി നിഷേധിച്ചിരുന്നു. വിദ്യാത്ഥി പ്രതിനിധികള്‍ വിസിയുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവില്‍ അനുമതി നല്കി.
രണ്ട് മണിക്കൂര്‍ വൈകി കലോത്സവം ചലച്ചിത്ര സംവിധായകന് കമല്‍ ഉദ്ഘാടനം ചെയ്തു. കുസാറ്റ് യൂണിയന് ചെയര്‍മാര്‍ വി.എം. ജൂനൈദ് അധ്യക്ഷത വഹിച്ചു. ജനാല് കണ്‍വീനര്‍ ബി. ശ്രീജേഷ്, ട്രഷറര്‍ ഡോ:പി.കെ. ബേബി, ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ഷംലു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അഞ്ച് ദിവസം നീണ്ടു നില്ക്കുന്ന കലോത്സവ മത്സരങ്ങള്‍ ആരംഭിച്ചു.
കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് രണ്ടുദിവസമായി ക്യാമ്പസില്‍ രാത്രിയില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. സംഘട്ടനം കാമ്പസിനു പുറത്തേക്കും വ്യാപിച്ചതോടെ നാട്ടുകാര്‍ ഇടപ്പെട്ടു. വീണ്ടും സംഘര്‍ഷം ഉണ്ടായേക്കുമെന്ന മുന്‍കരുതലില്‍ കലോത്സവം നീട്ടിവെക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധികള്‍ വി.സി.യുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നത്തിന് പരിഹാരമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: