ശാസ്താംകോട്ട: ശൂരനാട് തെക്ക് പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ശൂരനാട് തെക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
പ്രദേശത്ത് വാട്ടര്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലൂടെയുള്ള പൈപ്പ്ലെന്വഴിയുള്ള കുടിവെള്ളവിതരണം നിലച്ചിട്ട് ആഴ്ചകളായി.
ജനം കുടിവെള്ളത്തിനായി നെട്ടോടം ഓടുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുള്ള ഇടപെടലുമുണ്ടാകാത്തതില് പ്രതിഷേധിച്ചായിരുന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധം സംഘടിപ്പിച്ചത്.
കുടിവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നും വരും ദിവസങ്ങളില്‍ തന്നെ കുടിവെള്ള പ്രശ്നങ്ങള്‍ രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കര്‍ മുഖേനെ ജലമെത്തിക്കുമെന്നും അധികൃതര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ സമരം അവസാനിപ്പിച്ചു. ബിജെപി കുന്നത്തൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് രാജേന്ദ്രന്‍പിള്ള, ജനറല്‍ സെക്രട്ടറി ദിനചന്ദ്രന്, വി.എസ്.ജിതിന്‍ദേവ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മോഹനന്‍പിള്ള, ജനറല്‍ സെക്രട്ടറി പ്രകാശ്കുമാര് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: