കൊല്ലം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഒരാള്‍ പോലീസിന്റെ പിടിയിലായി. മാവേലിക്കര അറുന്നൂറ്റിമംഗലം ചേരിയില്‍ ഗ്രേസി ഭവനില്‍ വയറുകീറി തോമ എന്ന തോമസ് (55 )ആണ് ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ഒരുമാസം മുമ്പ് ജയില്‍ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ തോമസിനെ കര്‍ബല ജംഗ്ഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. 38 ഗ്രാം കഞ്ചാവ് ചെറിയ പൊതികളിലാക്കി വില്പനയ്ക്കായി സൂക്ഷിച്ച നിലയിലായിരുന്നു. നിര്‍മ്മാണ തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളുമാണ് ഇടപാടുകാരെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: