പത്തനാപുരം: ചെമ്പനരുവി കടമ്പുപാറയില്‍ വനത്തിലെ കാട് തെളിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് ഏഴ് തൊഴിലാളികള്‍ക്ക് പരിക്ക്പറ്റി. മണ്ണാറപ്പാറ വനം റേഞ്ചിലെ തൊഴിലാളികളായ സാവിത്രി(60), ജോയി(59), കുഞ്ഞമ്മ(40), അമ്മിണി(50), സതി(45), സരോജിനി(60), രമണി (50) എന്നിവര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇവരില്‍ രമണി പിറവന്തൂര്‍ പ്രഥമികാരോഗ്യ കേന്ദ്രത്തിലും മറ്റുള്ളവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. ഇതില്‍ സാവിത്രിക്കാണ് കൂടുതല്‍ കുത്തേറ്റത്. ഇന്നലെ ഉച്ചയോടെ ഫയര്‍ലൈന്‍ തെളിക്കുമ്പോഴായിരുന്നു തേനീച്ചക്കൂട്ടിലേക്ക് കമ്പ്വീണ് ഇവ ഇളകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: