ശാസ്താംകോട്ട: വെങ്ങാനൂരില്‍ മഹാത്മാ അയ്യങ്കാളി 110 വര്‍ഷം മുമ്പ് സ്ഥാപിച്ച കോടതിയും സ്കൂളും പാഞ്ചജന്യം സ്മൃതിമണ്ഡപവും പൈതൃകസ്മാരകമായി ഉയര്‍ത്താന്‍ 40.55 കോടി രൂപ അനുവദിച്ച കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കെപിഎംഎസ് പ്രവര്‍ത്തകയോഗം അഭിനന്ദനം അര്‍പ്പിച്ചു. ശാസ്താംകോട്ട വ്യാപാരഭവനില്‍ നടന്ന യോഗം ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ചിറ്റയം രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. അശോകന് അഖിലാസ് അദ്ധ്യക്ഷത വഹിച്ചു. ശാന്തമ്മ യശോധരന്, സി.കെ.രാജന്, യശോധരന് വെള്ളായണിപാടം, എസ്എന്‍ പുരം സുനില്‍, കല്ലുമല തമ്പി, കെ.കെ. അര്ജുനന്, അഡ്വ.ഡി. പ്രകാശ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: