റോട്ടറി ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം 19ന്

Thursday 17 March 2016 10:44 am IST

കൊല്ലം: റോട്ടറി ഇന്റര്‍നാഷണലിന്റെ സഹായത്തോടെ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപിച്ചതായി റോട്ടറി ക്ലബ് ഓഫ് ക്വയിലോണ്‍ വെസ്റ്റ് എന്‍ഡ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 26 ലക്ഷം രൂപ ചെലവാക്കി സ്ഥാപിച്ച സെന്ററില്‍ നിര്‍ധനരോഗികള്‍ക്ക് ശരാശരി നാനൂറ് രൂപ നിരക്കില്‍ താഴെ ഡയാലിസിസിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഡയാലിസിസ് യന്ത്രങ്ങളുടെ ഉദ്ഘാടനം 10ന് രാവിലെ 10ന് റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.എം.ടി.സജിയുടെ അദ്ധ്യക്ഷതയില്‍ എംപി എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വഹിക്കും. സി.ലൂക്ക്, കെ.പി.രാമചന്ദ്രന്‍നായര്‍, ജി.എ.ജോര്‍ജ്, കെ.എസ്.ശശികുമാര്‍, ജോണ്‍ഡാനിയല്‍, സിസ്റ്റര്‍ ഫിടസ് തോട്ടന്‍ തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ എം.അജിത്കുമാര്‍, ഡോ.എം.ടി.സജി, പ്രശാന്ത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.