ന്യൂദല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തിന് ബോംബ് ഭീഷണി. ദല്‍ഹിയില്‍ നിന്നു ബാങ്കോക്കിലേക്കു പറന്ന എയര്‍ ഇന്ത്യയുടെ എഐ332 വിമാനത്തിനാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
വിമാനം അടിയന്തരമായി ബാങ്കോക്കിലെ സുവര്‍ണഭൂമി വിമാനത്താവളത്തില്‍ ഇറക്കി പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്ക ഒന്നും ലഭിച്ചില്ല. സന്ദേശം വ്യാജമായിരുന്നുവെന്ന് ബാങ്കോക്ക് പോലീസ് അറിയിച്ചു.
ദല്‍ഹിയില്‍നിന്ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് വിമാനം ബാങ്കോക്കിലേക്കു പുറപ്പെട്ടത്. 231 യാത്രക്കാരും 10 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. ത്രക്കാരെയെല്ലാം ഒഴിപ്പിച്ച ശേഷമായിരുന്നു പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: