കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നുവെന്ന് പാര്‍ട്ടി ചെയര്മാന് കെ.എം.മാണി പറഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ വിട്ടു നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
സീറ്റ് ചര്‍ച്ചകള്‍ സൗഹാര്‍ദ്ദപരമായാണ് നടക്കുന്നത്. ചര്‍ച്ചകള്‍ ഇനിയും തുടരും. പൂഞ്ഞാര്‍ കേരള കോണ്‍ഗ്രസിന്റെ സീറ്റ് തന്നെയാണെന്നും മാണി പറഞ്ഞു. സീറ്റുകള്‍ സംബന്ധിച്ച് മാദ്ധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകളെ കുറിച്ച് ചര്‍ച്ച ചെയ്യാനില്ല. അര്‍ഹമായ സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. അത് കിട്ടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പൂഞ്ഞാര്‍,കുട്ടനാട്, ഏറ്റുമാനൂര്‍ സീറ്റുകളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ജോസ് കെ.മാണിയും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: