കൊച്ചി: ഓണ്‍ലൈന്‍ ടാക്സികളെ തടയാനാവില്ലെന്ന് ഹൈക്കോടതി. ഓണ്ലൈന്സര്വീസ് തടസപ്പെടുത്തുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സംരക്ഷണം ആവശ്യപ്പെട്ട് ടാക്സി ഡ്രൈവര്‍മാര്‍ നല്കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
മറ്റു ഡ്രൈവര്‍മാരെ പോലെ ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ക്കും ഉപജീവനത്തിന് അവകാശമുണ്ട്. ഓണ്‍ലൈന്‍ ടാക്സികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സംരക്ഷണം നല്‍കാനും കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. കൂടാതെ റെയില്‍വെ സ്റ്റേഷന്, ബസ് സ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളില്‍ ടാക്സികള്‍ പാര്‍ക്ക് ചെയ്യുന്നതിനും ക്രമീകരണം ഏര്‍പ്പെടുത്താനും കോടതി പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
ടാക്സി സ്റ്റാന്‍ഡുകളുടെ സമീപം ഓണ്‍ലൈന്‍ ടാക്സികള്‍ നിറുത്തിയിടുന്നതുമായി ബന്ധപ്പെട്ട് അടുത്തിടെ യൂബര്‍ അടക്കമുള്ള ടാക്സികളുടെ ഡ്രൈവര്‍മാരുമായി തര്‍ക്കം ഉണ്ടാവുകയും മര്‍ദ്ദനമേല്‍ക്കുന്ന സംഭവം പതിവായിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ നിന്നും ബസ് സ്റ്റാന്‍ഡുകളില്‍ നിന്നും യാത്രക്കാരെ കൊണ്ടുപോകാനായി എത്തുമ്പോള്‍ മറ്റ് ടാക്സി ഡ്രൈവര്‍മാര്‍ പ്രതിഷേധവുമായി എത്താറുണ്ട്. ഇക്കാര്യം സൂചിപ്പിച്ചാണ് ഡ്രൈവര്‍മാര്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: