പുന്നപ്ര: ജില്ലാ വികസനത്തില്‍ പിന്നാക്കാവസ്ഥയിലായതിന് കുറ്റക്കാര്‍ മാറിമാറി പ്രതിനിധീകരിച്ച ഇരുമുന്നണികളുമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടര്‍ ആലപ്പുഴ ജില്ല പിന്നാക്കാവസ്ഥയിലാണെന്ന് പരാമര്‍ശിച്ചത് മാറിമാറി വന്ന ഭരണകര്‍ത്താക്കള്‍ക്കെതിരെയുള്ള കുറ്റപത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ആഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ മുന്നണികള്‍ക്കെതിരെ ജനകീയ ബദലായി എന്‍ഡിഎ മുന്നണി മാറുമെന്നും ജില്ലയില്‍ എന്‍ഡിഎ മികച്ച മുന്നേറ്റം നടത്തുമെന്നും കെ. സോമന് പറഞ്ഞു. അമ്പലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് എല്‍.പി. ജയചന്ദ്രന് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റുമാരായ കൊട്ടാരം ഉണ്ണികൃഷ്ണന്, പി.കെ. വാസുദേവന്‍, മുന്‍ ജില്ലാ പ്രസിഡന്റ് കെ.ഡി. രാമകൃഷ്ണന്, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ആര്. സുന്ദര്‍, സഹ സംയോജകന്‍ സുമേഷ്, ബിജെപി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വി. ശ്രീജിത്ത്, ഡി. പ്രദീപ്, വൈസ് പ്രസിഡന്റ് കെ. വിജയനാഥന്, ബിഡിജെഎസ് നിയോജകമണ്ഡലം കണ്‍വീനര്‍ ബി. പ്രദീപ്, ബിജെപി നിയോജകമണ്ഡലം സെക്രട്ടറി വി. ബാ ബുരാജ്, വി.സി.സാബു, ബിജു തുണ്ടില്‍, എസ്. ബൈ ജുകുമാര്‍, ആര്. കണ്ണന്, അനില്‍ അമ്പലപ്പുഴ, ജില്ലാ കമ്മറ്റിയംഗം കെ.പി. സുധാകരന്‍പിളള, ജി. രമേശന് എ ന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: