ചേര്‍ത്തല: താലൂക്കിലെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാര്‍ വക കെട്ടിടം ഭരണാനുകൂല സംഘടനയ്ക്ക് വാടകയ്ക്ക് നല്കിയ നടപടിയില്‍ ജോയിന്റ് കൗണ്‍സില്‍ താലൂക്ക് കമ്മിറ്റി യോഗം പ്രതിഷേധിച്ചു.
താലൂക്കോഫീസ് വളപ്പില്‍ ട്രഷറിയോട് ചേര്‍ന്നുള്ള കെട്ടിടം തഹസില്‍ദാരുടെ തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതുതായി രൂപം കൊണ്ട സഹകരണ സംഘത്തിനായി നല്കാന് കലക്ടര്‍ ഉത്തരവായതെന്ന് യോഗം കുറ്റപ്പെടുത്തി. ദേശീയപാത സ്ഥലമെടുപ്പ് കാര്യാലയമടക്കം നിരവധി സര്‍്ക്കാര്‍ ഓഫീസുകള്‍ മാസം ആയിരക്കണക്കിന് രൂപ വാടക നല്കി പ്രവര്‍ത്തിക്കുമ്പോള്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം ഇത്തരത്തില്‍ കൈമാറിയത് ഭരണസ്വാധീനത്തിന്റെ പിന്‍ബലത്തിലാണെന്നും കലക്ടടറുടെ ഉത്തരവ് അടിയന്തരമായി പിന്‍വലിച്ച് വാടകമുറിയില്‍ പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും ഓഫീസിനായി കെട്ടിടം അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പി.പി. മധു അദ്ധ്യക്ഷത വഹിച്ചു. ആര്. ഉഷ, ഇ.പി. സുരേഷ്, കെ.ജി. ഐബു, കെ.ബി. ഷാജി, വി.ഡി. അബു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: