ഭഗവദാരാധന ബുദ്ധിയോടെ ഫലം ആഗ്രഹിക്കാതെ , കര്‍മ്മങ്ങള്‍ ചെയ്യുന്നവന് ബുദ്ധിയുക്തനാണ്. അവന് പുണ്യവും പാപവും ഏല്ക്കുകയില്ല. തെറ്റും ചെയ്യില്ല. അതുകൊണ്ട് ശരിയും ചെയ്യേണ്ടി വരില്ല. ഒരുയന്ത്രത്തിന്റെ ഭാഗമായ ചക്രമോ സ്ക്രൂവോ തെറിച്ച് വീണാല്‍ അവയ്ക്ക് ഒന്നും ചെയ്യാന്‍ സാദ്ധ്യമല്ല. വീണ്ടും യന്ത്രത്തിന്റെ ഭാഗമായി ഘടിക്കപ്പെട്ടാല് യന്ത്രത്തിനെ സേവിച്ചുകൊണ്ട് അവയ്ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുകയുംചെയ്യും .ശ്രീകൃഷ്ണ ഭഗവാന് യന്ത്രമാണ്. നാം .യന്ത്രത്തിന്റെ ഭാഗങ്ങളാണ്. സ്വന്തമായി പ്രവര്‍ത്തിച്ച് സുഖം നേടാന്‍ ശ്രമിക്കുന്നു; സാദ്ധ്യമല്ല. നാം ഭഗവാന്റെ യന്ത്രത്തിന്റെ ഭാഗമായി ത്തീര്‍ന്ന് സേവയായി കര്മ്മംചെയ്താല് തെറ്റുവരില്ല. അതിന്നാല്‍ ശരിയും ചെയ്യേണ്ടി വരില്ല.
9961157857
പ്രതികരിക്കാൻ ഇവിടെ എഴുതുക: