ആലപ്പുഴ: ഓട്ടോഡ്രൈവര്‍മാരെ ഒരുസംഘം എസ്ഡിപിഐക്കാര് ക്രൂരമായി മര്‍ദ്ദിച്ചു. ആലപ്പുഴ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ഇന്നലെ പുലര്‍ച്ചെയായിരുന്നു സംഭവം. ബിഎംഎസ് യുണിറ്റ് കണ്‍വീനര്‍ അജേഷ്, രാജേഷ്, സിഐടിയു യൂണിയന് പ്രവര്‍ത്തകനായ സത്യന് എന്നിവരെയാണ് സംഘടിച്ചെത്തിയ എസ്ഡിപിഐക്കാര് ആക്രമിച്ചത്.
ഇവര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവമറിഞ്ഞ് സൗത്ത് പോലീസ് എത്തിയതോടെയാണ് സംഘര്‍ഷത്തിന് അയവുണ്ടായത്. കഴിഞ്ഞ നിരവധി നാളുകളായി റെയില്‍വേ സ്റ്റേഷന് പരിസരത്ത് സംഘര്‍ഷത്തിന് എസ്ഡിപിഐ ശ്രമം നടത്തുകയാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും നേരത്തെ എസ്ഡിപിഐക്കാര് ഓട്ടോതൊഴിലാളികള്ക്കുനേരെ അക്രമം നടത്തിയിരുന്നു. പ്രശ്നം ചര്‍ച്ചചെയ്യാനെത്തിയ ഓട്ടോ തൊഴിലാളികളെ സൗത്ത് സ്റ്റേഷന് കോമ്പൗണ്ടില്വച്ചും ഇവര്‍ മര്‍ദ്ദിച്ചു.
എസ്ഡിപിഐ അക്രമത്തിനെതിരെ തൊഴിലാളി യൂണിയന് ശക്തമാമയ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: