ചേര്‍ത്തല: സോളാര്‍ കേസിലെ പ്രതി സരിതയ്ക്ക് തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിലും അവരെ നശിപ്പിച്ചത് യുഡിഎഫ് ആണെന്ന് ജി. സുധാകരന് എംഎല്‍എ. എല്‍ഡിഎഫ് നിയോജക മണ്ഡലം വികസന സെമിനാര്‍ ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരിതയുടെ തെറ്റു കുറ്റങ്ങള്‍ ന്യായീകരിക്കുന്നില്ല. നല്ല ബുദ്ധിയും അറിവും കഴിവുകളും കെല്‍പ്പുമുണ്ടായിരുന്ന അവര്‍ ഏറെ വികസന ആശയങ്ങളും പദ്ധതികളുമായാണ് മുഖ്യമന്ത്രിയെയും യുഡിഎഫിലെ മറ്റ് പ്രമുഖരെയും സമീപിച്ചത്. അവയെക്കുറിച്ച് വിശദമായി മനസ്സിലാക്കാനോ അവ വിജയകരമായി നടപ്പാക്കാന്‍ കഴിയുമോയെന്ന് ആലോചിക്കാനോ ഇവരാരും ശ്രമിച്ചില്ല. പകരം സരിതയെ കബളിപ്പിക്കാനും നശിപ്പിക്കാനുമാണ് ഇക്കൂട്ടര്‍ പരിശ്രമിച്ചതെന്ന് സുധാകരന് ആരോപിച്ചു. വി.ജി. മോഹനന് അദ്ധ്യക്ഷത വഹിച്ചു. പി. തിലോത്തമന് എംഎല്‍എ കരട് വികസനരേഖ അവതരിപ്പിച്ചു. അഡ്വ. കെ. പ്രസാദ്, എം.ഇ. രാമചന്ദ്രന് നായര്‍, വി.ടി.രഘുനാഥന് നായര്‍, എസ്.ബാഹുലേയന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: