തലശ്ശേരി: നഗരസഭാ ആരോഗ്യ വിഭാഗം ഇന്നലെ നടത്തിയ റെയ്ഡില്‍ തലശ്ശേരിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഉപയോഗയോഗ്യമല്ലാത്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി. ജില്ലാ കോടതിക്കടുത്ത ഒരു ഹോട്ടലില്‍ നിന്ന് പഴകിയ പൊരിച്ച കോഴിയിറച്ചിയും കൊടുവള്ളി സഹകരണ ആശുപത്രക്കടുത്തുള്ള ഹോട്ടലുകളിലെ ശുചിത്വമില്ലായ്മയും കൂള്‍ബാറുകളില്‍ നിന്നു പഴകിയ ജൂസുകളുമാണ് പരിശോധനയില്‍ കണ്ടെത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: