കാര്‍ത്തികപുരം: കാര്‍ത്തികപുരം ജിവിഎച്ച്എസ് സ്കൂളിലേക്ക് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ മണലുമായെത്തിയ ലോറി സ്കൂള്‍ കോമ്പൗണ്ടില്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. ചെങ്ങളായില്നിന്നും മണലുമായെത്തിയ കെഎല്‍ 59 8458 ാം നമ്പര്‍ ലോറിയാണ് ഇന്നലെ ഉച്ചയ്ക്ക് മറിഞ്ഞത്. നാട്ടുകാര്‍ ഡ്രൈവറെയും ക്ലീനറെയും രക്ഷപ്പെടുത്തി. കുത്തനെയുള്ള കയറ്റത്തില്‍ അമ്പത് മീറ്ററോളം പിറകോട്ട് പോയി ലോറി മറിയുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികള്‍ പുറത്തിറങ്ങുന്നതിന് മുമ്പായിരുന്നതിനാല്‍ വന്ദുരന്തമൊഴിവാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: